udf
ജ്യോതികുമാർ ചാമക്കാല പ്രക്യതി ക്ഷോഭ സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ

പത്തനാപുരം: പത്തനാപുരം,പിറവന്തൂർ പഞ്ചായത്തുകളിൽ മഴക്കെടുതിക്കിരയായ പ്രദേശങ്ങൾ കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല സന്ദർശിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും നിരവധി വീടുകൾക്കും ആരാധനാലയത്തിനും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. നാശ നഷ്ടത്തിനിരയായവർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ, പിറവന്തൂർ ഗ്രാമ പഞ്ചായത്തംഗം ബിജി, കോൺഗ്രസ് നേതാക്കളായ ഡി. രാജു, സി.ആർ. റെജി കുമാർ, ബി.സി.അരുൺ , അതുൽ ബി.സി. കമുകുംചേരി, ജിതിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.