ചാത്തന്നൂർ: ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്കുതല രക്തദാന ക്യാമ്പ് ജില്ലാ കമ്മിറ്റി അംഗം പി. മനു ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മെഡി. കോളേജ് ബ്ലഡ്ബാങ്കിൽ നടത്തിയ രക്തദാനത്തിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.എസ്. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ശരത്, കമ്മിറ്റി അംഗങ്ങളായ പി.ആർ. അഭിജിത്ത്, അനന്ദു, റോമിയോ, അൻസാരി, അരുൺ, സുമേഷ് എന്നിവർ നേതൃത്വം നൽകി.