കൊല്ലം : കൊറ്റങ്കര ഗ്രാമ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് സഹായകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കരിക്കോട് മത്സ്യഫെഡ് കെട്ടിടത്തിന്റെ ആക്ടീവ് ഹാംസ് അമച്വർ റേഡിയോ സൊസൈറ്റി ഓഫീസിലാണ് സഹായ കേന്ദ്രം. വാക്‌സിനേഷൻ കേന്ദ്രങ്ങൾ, കൊവിഡ് ആശുപത്രികൾ, കൊവിഡ് ടെസ്റ്റ് ലാബുകൾ, ആംബുലൻസ് അടക്കമുള്ള വാഹന സൗകര്യങ്ങൾ തുടങ്ങി ഏത് ആവശ്യങ്ങൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണസാധനങ്ങൾ, മരുന്ന് എന്നിവ എത്തിക്കാനും ഓക്‌സിജന്റെ അളവ് കുറയുന്ന രോഗികളെ അടിയന്തരഘട്ടത്തിൽ ആശുപത്രിയിലെത്തിക്കാനും സഹായം ലഭിക്കും.
എ.കെ. നിഷാന്തിനാണ് പ്രവർത്തനച്ചുമതല. ഫോൺ : 6282365252, 7907064706.