എഴുകോൺ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിയുക്ത എം.എൽ.എ കെ. എൻ.ബാലഗോപാൽ നെടുമൺകാവ് സി.എച്ച്.സി സന്ദർശിച്ചു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളുമായി ചർച്ച നടത്തി. ആശുപത്രിയിൽ വാക്സിൻ വിതരണവും കൊവിഡ് പരിശോധനയും കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകി. കരീപ്ര പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ശിവപ്രസാദ്, കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എസ്.പ്രശോഭ, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.അഭിലാഷ്, പഞ്ചായത്ത്‌ അംഗങ്ങളായ ടി.എസ്.ഓമനക്കുട്ടൻ, സി. ജി. തിലകൻ, മെഡിക്കൽ ഓഫീസർ സുനിത, എൻ.എസ്.സജീവ് എന്നിവർ ബാലഗോപാലിനൊപ്പം ഉണ്ടായിരുന്നു.