a
തങ്കപ്പൻ പിള്ളയുടെ ഒടിഞ്ഞ് വീണ വാഴകൾ എഴുകോൺ കൃഷി ഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഷീജ ഗോപാൽ സന്ദർശിക്കുന്നു

എഴുകോൺ: ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം. രണ്ട് വീടുകൾ ഭാഗികമായി തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു. ചീരൻകാവ് കാരുവേലിൽ ഇടവട്ടം ഷീജ ഭവനിൽ ശിവൻകുട്ടി, കരിക്കത്തിൽ വീട്ടിൽ രജിത്ത് എന്നിവരുടെ വീടുകളാണ് തകർന്നത്. ശിവൻകുട്ടിയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. രജിത്തിന്റെ വീടിന്റെ മേൽക്കൂര ഭാഗികമായും തകർന്നു. കോഴിക്കോടൻമുക്ക് കതിരുവിള വീട്ടിൽ തങ്കപ്പൻ പിള്ളയുടെ അഞ്ഞൂറോളം എത്ത വാഴകൾ ഒടിഞ്ഞ് വീണു. എഴുകോൺ കൃഷി ഭവൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.