c

ചാത്തന്നൂർ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കല്ലുവാതുക്കൽ നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് 11,42,611 രൂപ സംഭാവന നൽകി. ജില്ലാകളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി. ഗണേശ് കളക്ടർ അബ്ദുൾ നാസറിന് ബാങ്കിന്റെ ചെക്ക് കൈമാറി. ബാങ്ക് ഭരണസമിതി അംഗം പി.എം. രാധാകൃഷ്ണൻ, സെക്രട്ടറി ജെ. രാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്കിന്റെയും ഭരണസമിതിയുടെയും ജീവനക്കാരുടെയും വിഹിതമായാണ് തുക നൽകിയത്. കൊവിഡ് രണ്ടാംഘട്ട വ്യാപനം തടയുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് വാക്സിൽ ചലഞ്ചിലേക്ക് തുക നൽകിയതെന്ന് ബാങ്ക് പ്രസിഡന്റ് വി. ഗണേശ് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടയ്ക്കൽബാങ്ക് 56 ലക്ഷം രൂപ നൽകിയിരുന്നു.