oxygen

കൊല്ലം: രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമം നേരിടാൻ തൊഴിൽ ആവശ്യത്തിന് കരുതിയിരുന്ന ഓക്‌സിജൻ സിലിണ്ടറുകൾ ജില്ലാ അടിസ്ഥാനത്തിലുള്ള വ്യവസായ ഓഫീസറെ ഏൽപ്പിക്കാൻ സ്റ്റേറ്റ് എൻജിനീയറിംഗ് വർക്ക്ഷോപ്പ് അസോസിയേഷൻ തീരുമാനിച്ചു.

വ്യവസായ വകുപ്പിന്റെ അനുമതിയോടെ നൽകുന്ന സിലിണ്ടറുകൾ ഉപയോഗശേഷം തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നും എസ്.ഇ.ഡബ്ളിയു.എ സംസ്ഥാന ചെയർമാൻ മോഹനൻ വടകരയും കൺവീനർ വിജയൻ പിള്ളയും പറഞ്ഞു.