bharathi-77

എഴുകോൺ: പനിയും ശരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വീട്ടമ്മ മരിച്ചു. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. കരീപ്ര തളവൂർക്കോണം തയ്യിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഭാരതിയാണ് (77) മരിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കാരം നടത്തി. മക്കൾ: ദ്വിജേന്ദ്രൻ (ജയൻ), ജയശ്രീ, ഗീത, അജി. മരുമക്കൾ: ഷീജ, ബാബു, ആനന്ദൻ, അമ്പാടി.