കൊട്ടിയം: സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉസ്താദുമാർക്കും, വനിതാ സാന്ത്വനം അംഗങ്ങൾക്കും റംസാൻ കിറ്റുകൾ വിതരണം ചെയ്തു. കൊട്ടിയത്ത് നടന്ന ചടങ്ങിൽ സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇദ്രീസ് ഷാഫി പെരിങ്ങാട്, അയ്യൂബ് ഖാൻ മഹ്ളരി, സിദ്ദീഖ് മന്നാനി, മാർക്ക് സലാം തുടങ്ങിയവർ സംസാരിച്ചു.