കൊല്ലം: താലൂക്ക് വിഭജനത്തിനും മിനി സിവിൽസ്റ്റേഷനും മുൻഗണന നൽകുമെന്ന് നിയുക്ത ചടയമംഗലം എം.എൽ.എ ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള മണ്ഡലമാണ് ചടയമംഗലം. അവ നല്ല നിലവാരത്തിലാക്കും. കുടിവെള്ള പ്രശ്‌നം പരിഹരിക്കും. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അംഗീകരിച്ചാണ് തുടർഭരണത്തിന് അനുകൂലമായി ജനം വിധിയെഴുതിയത്.
15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലക്കര രത്‌നാകന്റെ നേതൃത്വത്തിൽ വലിയ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. തുടങ്ങിവച്ചവ പൂർത്തിയാക്കാനും അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള ശ്രമം നടത്തും.
വിജയത്തെക്കുറിച്ച് ഒരുഘട്ടത്തിലും സംശയമുണ്ടായിരുന്നില്ല. തങ്ങൾ കണക്കുകൂട്ടിയതിനേക്കാൾ ഉയർന്ന ഭൂരിപക്ഷം നേടാൻ കഴിഞ്ഞുവെന്നും ചിഞ്ചുറാണി പറഞ്ഞു.
''
സ്ഥാനാർത്ഥിയായെത്തുമ്പോൾ എതിർ പക്ഷം പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയിരുന്നു. എങ്കിലും വളരെപ്പെട്ടെന്ന് അവരേക്കാൾ മുന്നിലെത്താൻ കഴിഞ്ഞു.
ജെ. ചിഞ്ചുറാണി
നിയുക്ത എം.എൽ.എ