ശാസ്താംകോട്ട: ഇന്ന് മുതൽ ലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ശാസ്താംകോട്ട ഡിവൈ. എസ്. പി ഓഫീസിന്റെ പരിധിയിൽപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ പരിശോധന ശക്തമാക്കി. മറ്റ് പ്രദേശങ്ങളുടെ അതിർത്തി പങ്കിടുന്ന കുന്നത്തൂർ, ഏഴാംമൈൽ, ആനയടി, തൊടിയൂർ, കല്ല്കടവ്, കാരൂർ കടവ്, കടപുഴ, തോപ്പിൽ മുക്ക് തുടങ്ങിയസ്ഥലങ്ങളിലും പ്രധാന ജംഗ്ഷനുകളായ ഭരണിക്കാവ്, ശാസതാംകോട്ട, ചക്കുവള്ളി, നെടിയവിള,മൈനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ് പരിശോധന ആരംഭിച്ചത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കും ആവശ്യമായ രേഖകൾ ഇല്ലാതെ യാത്ര ചെയ്യുന്നവർക്കും പിഴ ചുമത്തുകയും മറ്റുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. ശാസതാംകോട്ട ഡിവ എസ്പി രാജ്കുമാറിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട, ശൂരനാട് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ പൊലീസ് പരിശോധന നടത്തും.