തൊടിയൂർ: തുടക്കം മുതൽ ഇന്നലെ വരെ തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ രോഗബാധിതരായവർ 2169 ഉം, രോഗമുക്തരായവർ 1924 ഉം ആണ്.
നിലവിൽ 245 പേർ ചികിത്സയിലാണ്. ഇവരിൽ 218 പേർ വീടുകളിലും 27 പേർ ആശുപത്രികളിലും സി .എഫ് എൽ.ടി .സി കളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ നടത്തിയിട്ടുളള ആന്റിജൻ, ആർ .ടി. പി സി .ആർ ടെസ്റ്റുകളുടെ എണ്ണം 8238 ആണ്. ഇന്നലെ 96 പേരെ പരിശോധിച്ചതിൽ 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 25.6ശതമാനം. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് മൂന്നാം വാർഡിലും ഏറ്റവും കുറച്ച് പേർക്ക് രോഗബാധയുണ്ടായത് 23-ാം വാർഡിലുമാണെന്ന് പഞ്ചായത്ത് പുറത്തിറക്കിയ കൊവിഡ് 19 സ്ഥിതി വിവരക്കണക്കിൽ പറയുന്നു.