thankamma-67

ഓച്ചിറ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്ലാപ്പന അനിൽ ഭവനത്തിൽ ആനന്ദന്റെ ഭാര്യ തങ്കമ്മ (67) നിര്യാതയായി. മഹിളാ അസോസിയേഷൻ പ്രവർത്തകയായിരുന്നു. ക്ലാപ്പനയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ക്ലാപ്പന ആനന്ദന്റെ സഹോദരിയാണ്. സി.പി.എം ക്ലാപ്പന തെക്ക് ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വീട്ടിൽ ക്വൈറന്റൈനിലിരിക്കെ രോഗം മൂർച്ഛിച്ച് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റി വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നടത്തി. മക്കൾ: അനിൽകുമാർ, അജിൽകുമാർ. മരുമക്കൾ: ബിന്ദു, സൂര്യ.