kochukunj-podiyamma

ഓയൂർ: കാറ്റാടി കോട്ടേക്കോണത്ത് കൊവിഡ് ബാധിച്ച് ഭാര്യ മരിച്ചതിന്റെ പത്താം ദിവസം ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കോട്ടേക്കോണം കുന്നുവിള വീട്ടിൽ (പ്ലാപ്പള്ളി) കൊച്ചുകുഞ്ഞാണ് (80) മരിച്ചത്. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായശേഷം ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ പൊടിഅമ്മ (75) കൊവിഡ് ചികിത്സയിലിരിക്കെ കഴിഞ്ഞ 27ന് മരിച്ചിരുന്നു. കൊച്ചുകുഞ്ഞിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, സൂസമ്മ, സജി (കുവൈറ്റ്). മരുമക്കൾ: സാമുവേൽകുട്ടി, ഷാജിമോൻ, ലിസി.