ചാത്തന്നൂർ: ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിൽ ഒരു ഒഴിവുണ്ട്. ജനറൽ നഴ്സിംഗ് (ജി.എൻ.എം)/ ബി.എസ്‌സി നഴ്സിംഗ്/ എം.എസ്‌സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായപരിധി കേരളാ പബ്ലിക് സർവീസ് കമ്മിഷന്റെ നിബന്ധനകൾക്ക് വിധേയം. അപേക്ഷകർ കൊവിഡ് സംബന്ധമായ ജോലികൾ ചെയ്യാൻ തയ്യാറുള്ളരായിരിക്കണം. താത്പര്യമുള്ളവർ 12ന് രാവിലെ 10ന് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ടവർക്ക് മുൻഗണനയുണ്ടാകുമെന്നും കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്‌ അറിയിച്ചു.