തൊടിയൂർ: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ ടോപ്പ് ലൈറ്റിന്റെ പൈപ്പിൽ നിന്ന് ഷോക്കേറ്റ് ടെറസിൽ വീണ് അബോധാവസ്ഥയിലായ യുവതിയെ കരുനാഗപ്പള്ളി ഫയർഫോഴ്സ് എത്തി രക്ഷിച്ചു . പ്രഥമ ശുശ്രൂഷ നൽകിയ ശേഷം താഴെ ഇറക്കിയ യുവതിയെ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടിയൂർ മുഴങ്ങോടി ഉണ്ണി ഭവനത്തിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ അശ്വതി (25) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം.
അശ്വതി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എസ്.വിനോദിന്റെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഫയർ ഓഫീസർ ജി.സുനിൽകുമാർ, ഫയർ ഓഫീസർമാരായ ബി.രതീഷ്, ബി.അനീഷ്, ആർ.ശ്യാംരാജ്, സി.റെജി , ഹോം ഗാർഡ് ബാബുഎന്നിവരാണ് രക്ഷാപ്രവത്തനത്തിൽ പങ്കാളികളായത്.