കൊല്ലം: ഉളിയക്കോവിൽ മഠത്തിൽ തെക്കതിൽ സ്നേഹ നഗർ- 48ൽ പരേതനായ നടരാജന്റെ ഭാര്യ മീനാക്ഷിഅമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. അടിയന്തരാവസ്ഥക്കാലത്തും നിരവധി കശുഅണ്ടി സമരങ്ങളിലും പങ്കെടുത്ത് പൊലീസിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. കശുഅണ്ടി തൊഴിലാളികളുടെ ബോണസ് വിതരണം ചെയ്യാതിരുന്നതിൽ പ്രതിഷേധിച്ചുള്ള സമരത്തിലും കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് ജെ. മേഴ്സിക്കുട്ടിഅമ്മ നയിച്ച കാൽനടജാഥയിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം ഉളിയക്കോവിൽ മിഡിൽ - ബി ബ്രാഞ്ച് അംഗവും കശുഅണ്ടി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഭാരവാഹിയുമാണ്. മക്കൾ: പരേതനായ ഉദയഭാനു, പരേതനായ സുദർശനബാബു, സുധർമ്മ. മരുമക്കൾ: പരേതയായ സുലത, ഗോപിക, പരേതനായ രാമു.