sabarimala

കൊല്ലം: ശബരിമലയെയും അയ്യപ്പ സ്വാമിയെയും രാഷ്ട്രീയ ആധുധമാക്കുന്നത് ഉപേക്ഷിക്കണമെന്ന് തിരുവിതാകൂർ ദേവസ്വം ദേശീയ പ്രചാരസഭ ആവശ്യപ്പെട്ടു. ശബരിമലയെ പ്രാചരണ ആയുധമാക്കിയവർക്കുള്ള മറുപടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും സഭ ചെയർമാൻ ആർ. ഷാജിശർമ, വൈസ് ചെയർമാന്മാരായ ഗോപീകൃഷ്ണൻ, അയ്മനം രാജൻ, കൺവീനർ ആനയറ ചന്ദ്രൻ, ജോ. കൺവീനർമാരായ കെ.കെ. പത്മനാഭൻ, ശിവപ്രസാദ്, കൃഷ്ണകുമാർ, ഉണ്ണിപൊന്നൻ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.