karimeen

 വാട്ട്സ്ആപ്പിൽ ഓർഡറെടുത്ത് മത്സ്യഫെഡ്

കൊല്ലം: ലോക്ക്ഡൗൺ കാലത്ത് പൊലീസിനെ ഭയന്ന് ഒളിച്ചും പാത്തും മീൻ വില്പനക്കാരെ തേടിയിറങ്ങേണ്ട, വാട്ട്സ് ആപ്പിൽ മെസേജ് അയച്ചാൽ വീട്ടുപടിക്കലെത്തും നല്ല പെടയ്ക്കണ മീൻ.

കൊവിഡ് രണ്ടാംഘട്ടം അതിരൂക്ഷമായതോടെ ജനത്തെ പുറത്തിറക്കാതിരിക്കാനാണ് മത്സ്യഫെഡ് വീടുകളിലേയ്ക്കെത്തുന്നത്.

ജില്ലയിൽ നാല് നോഡൽ ഓഫീസുകൾക്ക് കീഴിലായിരിക്കും മത്സ്യലഭ്യതയ്ക്കനുസരിച്ച് വിൽപ്പന. കൊല്ലം ബീച്ച്, ശക്തികുളങ്ങര ഹാർബർ, അഞ്ചൽ, പുനലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിതരണം. കൊട്ടിയം, പവിത്രേശ്വരം എന്നിവിടങ്ങളിൽ നാളെ വിതരണം ആരംഭിക്കും.

നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ജില്ലയിലാകമാനം മത്സ്യം എത്തിക്കാനുള്ള വിപുലമായ പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഓരോ ഏജൻസികളിലൂടെയും പത്ത് കിലോമീറ്റർ പരിധിയിലാണ് ആദ്യഘട്ടത്തിൽ വിതരണം.

കൂടുതൽ അളവിൽ മത്സ്യം വാങ്ങുന്ന മറ്റിടങ്ങളിലേക്ക് മത്സ്യം എത്തിക്കുന്നതും പരിഗണയിലുണ്ട്. നിലവിൽ സ്റ്റാളുകളിൽ നേരിട്ടെത്തി മത്സ്യം വാങ്ങുന്നതിന് തടസമില്ലെങ്കിലും നിലവിലെ സാഹചര്യം ഇതനുവദിക്കുന്നില്ല.

 സംഭരണവും വിതരണവും

വിഴിഞ്ഞം മുതൽ കോഴിക്കോട് വരെയുള്ള ഹാർബറുകളിൽ നിന്ന് ഗുണനിലവാരമുള്ള മത്സ്യം ശക്തികുളങ്ങര ബേസ് സ്റ്റാളിൽ സംഭരിച്ചാണ് വിതരണം. സംസ്ഥാനത്തെ ഹാർബറുകളിൽ കടൽ മത്സ്യലഭ്യത നിലവിൽ കുറവാണ്. ഉൾനാടൻ മത്സ്യങ്ങളും ഫിഷറീസ് വകുപ്പിന്റെയും സ്വകാര്യ ഫാമുകളിൽ നിന്നും മത്സ്യം സംഭരിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലാണ് വിതരണം.

 ഡെലിവറി ചാർജ്

5 കിലോമീറ്റർ വരെ: 20 രൂപ

5 മുതൽ 10 കിലോമീറ്റർ വരെ: 30 രൂപ

 മേന്മകൾ

1. ന്യാ​യ​വി​ല​യ്​ക്ക് പച്ചമീൻ വീ​ടു​ക​ളിലെത്തും

2. രാസവസ്തുക്കൾ ചേർന്നതാണെന്ന് ഭയക്കേണ്ട

3. കായൽ മീനുകളും എത്തിക്കാനാകും

4. മത്സ്യത്തൊഴിലാളികൾക്ക് നിശ്ചിത വില ഉറപ്പാകും

5. ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാം

6. മാർക്കറ്റുകളിലെ തിരക്ക് കുറയും

 വിളിക്കേണ്ട നമ്പർ

അഞ്ചൽ: 8301939372
പുനലൂർ: 9526041169
കൊല്ലം ബീച്ച്: 9526041681
ശക്തികുളങ്ങര: 9526041619

 മത്സ്യം - വില (പ്രതിദിന വില വ്യത്യാസം വരും)

കരിമീൻ (വലുത്) - 580 - 630 രൂപ
കരിമീൻ (ചെറുത്) - 530 - 560 രൂപ
സിലോപ്പിയ - 250 - 270 രൂപ
പൂമീൻ - 450 - 500 രൂപ

 പച്ചപിടിച്ച് അന്തിപ്പച്ച

മായമില്ലാത്ത മത്സ്യം വിതരണം ചെയ്യുന്നതിന് മത്സ്യഫെഡ് ആരംഭിച്ച അന്തിപ്പച്ച പദ്ധതിയും വിജയകരം. ഫ്രീസറുകളുള്ള വാഹനത്തിൽ സൂക്ഷിക്കുന്ന മത്സ്യങ്ങൾ വിവിധയിടങ്ങളിലെത്തിച്ചാണ് വില്പന. പച്ചമത്സ്യം, വൃത്തിയാക്കി പാചകത്തിന് തയ്യാറാക്കിയ റെഡി ടു കുക്ക് - റെഡി ടു ഈറ്റ് മത്സ്യങ്ങൾ, മത്സ്യഉത്പന്നങ്ങൾ എന്നിവയും ഇത്തരത്തിൽ വില്പന നടത്തുന്നുണ്ട്.

 ആരംഭിച്ചത്: 2018ൽ

''

വാട്ട്സ് ആപ്പ് വഴിയും ഓർഡർ സ്വീകരിക്കും. എങ്കിലും മത്സ്യലഭ്യത കണക്കിലെടുത്തായിരിക്കും വിതരണം. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണമാണ് പദ്ധതി ആരംഭിച്ചത്. ഗുണനിലവാരം ഉറപ്പാക്കും.

സഞ്ജീവ് ഖാൻ, ഡെവലപ്പ്‌മെന്റ് ഓഫീസർ

മത്സ്യഫെഡ്