help

കൊല്ലം: എക്സൈസ് കൊല്ലം ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് വാഹന സൗകര്യം, അടിയന്തരസാഹചര്യം എന്നിവയ്ക്കായി ബന്ധപ്പെടാം. മദ്യാസക്തിയുള്ളവർക്ക് കൗൺസലിംഗ്, ചികിത്സ എന്നിവയ്ക്കും വിളിക്കാം. ഫോൺ: 0474 2745648, 9446336338.