കൊല്ലം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റെഡ് ക്രോസ് ദിനാചരണം ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ ആശ്രയ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം, ഹോമിയോ പ്രതിരോധ മരുന്നുകൾ, വസ്ത്രം എന്നിവ വിതരണം ചെയ്തു. സെക്രട്ടറി അജയകുമാർ, ടി.ജി. സുഭാഷ്, ഫാ. സി.പി. ബിജോയ്, കെ. സുരേഷ് ബാബു, ട്രാക്ക് സെക്രട്ടറി ജോർജ്.എഫ്. സേവ്യർ, എം.എം. ആസാദ് എന്നിവർ പങ്കെടുത്തു.