പരവൂർ: ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് പരിശോധന വ്യാപകമാക്കി പരവൂർ പൊലീസ്. പൂതക്കുളം പഞ്ചായത്തിലും നഗരസഭാ പരിധിയിലും കൊവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ ഭാഗികമായി അടച്ചാണ് പരിശോധന. സ്റ്റേഷൻ പരിധിയിൽ കൂടുതൽ സ്ഥലങ്ങളിൽ വാഹന പരിശോധനയും നടത്തുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പരവൂർ ഇൻസ്പെക്ടർ ഷംജദ്ഖാൻ, എസ്.ഐ വിജിത്ത് എന്നിവർ അറിയിച്ചു.

രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ നഗരസഭയുടെ പകൽ വീട് കെട്ടിടത്തിൽ സ്റ്റെപ് സൗൺ സെന്റർ പ്രവർത്തനം ആരംഭിച്ചു. നാല് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. നഗരസഭ, പൂതക്കുളം പഞ്ചായത്ത് പരിധിയിലായി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 540 കഴിഞ്ഞു. രോഗവ്യാപനം കൂടിയ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.