കൊട്ടിയം: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് വേണ്ടി 'കതിരും കരുതലും' ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ. വീടുകളിൽ നിന്ന് പഴയ പത്രക്കെട്ടുകൾ ശേഖരിച്ച് പകരം പച്ചക്കറി തൈകൾ നൽകുന്നതാണ് പരിപാടി. പച്ചമുളക്, വഴുതന തുടങ്ങിയ പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്.
ഡി.വൈ.എഫ്.ഐ കൊട്ടിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് കുറ്റിക്കാട് നടന്ന ക്യാമ്പയിൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സച്ചിൻദാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം സുർജിത്ത് സുനിൽ, റോജിഷ് റോയി, ബിബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.