ചാത്തന്നൂർ: വേളമാനൂർ ക്ഷേത്രത്തിന് കിഴക്ക് പഴിഞ്ഞിയിൽ അനിഴത്തിൽ രാധാകൃഷ്ണപിള്ളയുടെ (ബാബു) ഭാര്യ ജയന്തി (46) കൊവിഡ് ബാധിച്ച് മരിച്ചു. ഗൃഹനിരീക്ഷണത്തിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഏഴുദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു മരണം. മക്കൾ: ആദർശ്, ആർദ്ര.