nk

കൊല്ലം: കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും മെച്ചപ്പെടുത്താനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ അനുവദിച്ചു. രോഗികളെ വേഗത്തിൽ ആശുപത്രികളിൽ എത്തിക്കുന്നതിന് അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളോട് കൂടിയ നാല് ആംബുലൻസുകളും അനുവദിച്ചിട്ടുണ്ട്.

എം.പി നൽകിയ നിവേദനത്തിന്റ അടിസ്ഥാനത്തിൽ 2019 - 20 സാമ്പത്തിക വർഷത്തെ പ്രാശേദിക വികസന ഫണ്ടിന്റെ രണ്ടാം ഗഡു കേന്ദ്ര സർക്കാർ അനുവദിച്ച പശ്ചാത്തലത്തിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അനുവദിക്കാൻ കഴിഞ്ഞതെന്നും എം.പി അറിയിച്ചു.

 അനുവദിച്ചത്

1. നാല് ആംബുലൻസുകൾ വാങ്ങുന്നതിന് 25 ലക്ഷം രൂപ വീതം

2. നൽകുന്നത് പുനലൂർ ഗവ. താലൂക്ക് ആശുപത്രി, നീണ്ടകര ഗവ. താലൂക്ക് ആശുപത്രി, ചവറ - കുണ്ടറ ഗവ. താലൂക്ക് ആശുപത്രി, മയ്യനാട് സി. കേശവൻ മെമ്മോറിയൽ പി.എച്ച് സെന്റർ

3. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിക്കും കൊല്ലം ജില്ലാ ആശുപത്രിക്കും മോണിറ്ററും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്ന അഞ്ച് വെന്റിലേറ്ററുകൾ വീതം വാങ്ങുന്നതിനായി ഒരു കോടി രൂപ

4. വാങ്ങുന്നത് 10 വെന്റിലേറ്ററുകൾ

5. നേരത്തെ വാങ്ങിനൽകിയ 11 വെന്റിലേറ്ററുകൾ കൂടാതെയാണിത്

''

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ അടിയന്തരമായി തുക ചെലവിട്ട് വാഹനങ്ങളും ഉപകരണങ്ങളും വാങ്ങി ആശുപത്രികൾക്ക് നൽകാൻ കളക്ടർ സത്വര നടപടി സ്വീകരിക്കണം.

എൻ.കെ. പ്രേമചന്ദ്രൻ എം.പി