1-
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൊമിസിലിയറി കെയർ സെന്റർ സജ്ജമാക്കുന്ന കൊട്ടിയത്തെ ഹോസ്റ്റൽ കെട്ടിടവും പരിസരവും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു

കൊട്ടിയം: വീടുകളിൽ താമസിക്കാൻ സൗകര്യമില്ലാത്ത കൊവിഡ് രോഗികൾക്കായി ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൊമിസിലിയറി കെയർ സെന്റർ ആരംഭിക്കുന്നു. കൊട്ടിയം മൃഗാശുപത്രിക്ക് സമീപമുള്ള ഹോസ്റ്റർ കെട്ടിടത്തിൽ ഒരുക്കുന്ന കേന്ദ്രത്തിൽ 36 കിടക്കകളാണ് സജ്ജീകരിക്കുന്നത്. രോഗികൾക്ക് സൗജന്യ താമസം, ഭക്ഷണം, മരുന്ന് മുതലായവ കേന്ദ്രത്തിൽ ലഭ്യമാക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ പഞ്ചായത്ത് പ്രസിഡന്റ്‌ എം. ഷീല, വൈസ് പ്രസിഡന്റ്‌ ആർ. സാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, സെക്രട്ടറി എം. സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി.