book-
കൊവിഡിൽ സ്കൂളുകൾ തുറക്കാനാവാത്ത പശ്ചാത്തലത്തിൽ നെടുമൺകാവ് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ കുട്ടികൾക്കായി വീട്ടുപടിക്കൽ പാഠപുസ്തകൾ എത്തിച്ചു നൽകുന്നു

കൊല്ലം: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാനാവാത്ത പശ്ചാത്തലത്തിൽ നെടുമൺകാവ് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ കുട്ടികൾക്കായി വീട്ടുപടിക്കൽ പാഠപുസ്തകൾ എത്തിച്ചുകൊണ്ട് പുതിയ സംരംഭത്തിനു തുടക്കം കുറിച്ചു. സുരക്ഷിത വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി വിദ്യാർത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായാണ് പദ്ധതി നടപ്പാക്കിയതെന്ന് പ്രിൻസിപ്പാൾ ഹീര സലിം നാരായണൻ അറിയിച്ചു.