reservation

കൊല്ലം: സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം അൻപത് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീംകോടതി വിധി ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. സാമൂഹ്യമായും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഭരണഘടന സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് വിരുദ്ധമായിട്ടാണ് മോദി സർക്കാർ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത്.

കേരളത്തിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് സാമൂഹ്യ - രാഷ്ട്രീയ രംഗങ്ങളിൽ മേധാവിത്വവും അമിതാധികാരങ്ങളും കൈയാളുന്ന വിഭാഗങ്ങൾക്കാണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവർക്ക് പിന്നാക്ക സംവരണ വിഭാഗത്തിൽ പ്രവേശനം ലഭിച്ചവരേക്കാൾ താഴ്ന്നമർക്ക് ഉള്ളവരാണ്. കൊടിയ അനീതയാണിത്. അതുകൊണ്ട് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിയുടെ അസിസ്‌ഥാനത്തിൽ നടത്തിയ എല്ലാ നിയമനങ്ങളും വിദ്യാലയ പ്രവേശനങ്ങളും റദ്ദ് ചെയ്യുക മാത്രമല്ല സാമ്പത്തിക സംവരണം നടപ്പാക്കി പുറപ്പെടുവിച്ച നിയമം തന്നെ കേരള സർക്കാർ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.