kmml

 കെ.എം.എം.എൽ നാളെ കൈമാറും

കൊല്ലം: കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ ചവറ ഗവ. ഹയർ സെക്കൻഡ‌റി സ്‌കൂളിൽ സജ്ജീകരിച്ച നൂറ് ഓക്സിജൻ കിടക്കകൾ നാളെ ജില്ലാ ഭരണകൂടത്തിന് കൈമാറും. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിൽ ആകെ 270 കിടക്കകളാണ് സജ്ജീകരിക്കുന്നത്.

കെ.എം.എം.എൽ പ്ലാന്റിൽ നിന്ന് ടാങ്കുകളിൽ സംഭരിക്കുന്ന ഓക്സിജൻ പൈപ്പ് ലൈനുകൾ വഴി നേരിട്ട് എത്തുന്നതരത്തിലാണ് കിടക്കകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 150 ഓളം കിടക്കകൾ ഇത്തരത്തിൽ സ്‌കൂൾ മൈതാനത്തും സജ്ജീകരിക്കും. ഇതിനുള്ള പ്രാഥമിക പ്രവൃത്തികൾ ആരംഭിച്ചതായും കെ.എം.എം.എൽ അറിയിച്ചു. ആവശ്യമായ സാഹചര്യത്തിൽ കെ.എം.എം.എൽ പരിസരത്തും 500 ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കാൻ പദ്ധതിയുണ്ട്.

 ആദ്യഘട്ടത്തിൽ (ചവറ സ്‌കൂളിൽ)


കിടക്കകൾ: 400
നാളെ കൈമാറുന്നത്: 100


 രണ്ടാം ഘട്ടം (കെ.എം.എം.എൽ പരിസരം)

കിടക്കകൾ: 500

ചെലവ്: 1 കോടി

''

തനത് ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് കിടക്കകളും ഓക്സിജൻ പൈപ്പുകളും സ്ഥാപിച്ചത്. വിതരണം ചെയ്യുന്ന ഓക്സിജന് തുകയീടാക്കില്ല.

കെ.എം.എം.എൽ