കൊല്ലം: ജില്ലയിൽ ഇന്ന് 2,838 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 2,827 പേർ രോഗബാധിതരായി. ജില്ലയിൽ ഇന്ന് 1,412 പേർ രോഗമുക്തി നേടി.