കൊല്ലം: സംവരണ കേസിലെ സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്നും വളരെ പിന്നാക്കം നിൽക്കുന്ന വിളക്കിത്തല നായർ സമുദായത്തിന് അർഹതപ്പെട്ട 6 ശതമാനം സംവരണം അനുവദിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിളക്കിത്തല നായർ സഭ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ. ശ്യാം കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പുത്തൂർ എം.ഒ വിനോദ് കുമാർ പ്രമേയം അവതരിപ്പിച്ചു. സംസഥാന ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത്, ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നായർ പുത്തൂർ, ദക്ഷിണ മേഖലാ സെക്രട്ടറി ചടയമംഗലം വിനോദ് കുമാർ, ഉത്തരമേഖലാ സെക്രട്ടറി മുകേഷ് മൈനാഗപ്പള്ളി, ഖജാൻജി അമൽ പുനലൂർ തുടങ്ങിയവർ സംസാരിച്ചു.