ചാത്തന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിയുക്ത എം.എൽ.എ ജി.എസ്. ജയലാലിന്റെ നേതൃത്വത്തിൽ കല്ലുവാതുക്കലിൽ പഞ്ചായത്തുതല യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, പഞ്ചായത്തംഗങ്ങളായ എസ്. വിജയൻ, പി. പ്രതീഷ് കുമാർ, ഡി. സുഭദ്രാമ്മ, സെക്രട്ടറി ബിജു ശിവദാസൻ, മെഡി. ഓഫീസർ ഡോ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.