ഇടറോഡുകൾ അടച്ചു
കൊല്ലം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഇടറോഡുകൾ പൊലീസ് അടച്ചു. നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഗതാഗതം പ്രധാന പാതകൾ വഴി നിജപ്പെടുത്തി. നാലുവരിയുള്ള പാതകളിലും ഡിവൈഡറുകളുള്ളയിടങ്ങളിലും ഒരുഭാഗത്ത് കൂടിമാത്രമായിരിക്കും ഇരുവശത്തേക്കുമുള്ള യാത്ര.
ഇത്തരത്തിൽ എല്ലാ സ്റ്റേഷൻ പരിധിയിലും ക്രമീകരണം ഏർപ്പെടുത്തി. പ്രധാന ജംഗ്‌ഷനുകളിലും സ്റ്റേഷൻ അതിർത്തികളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സിറ്റി പൊലീസ് എ.സി.പി ടി.ബി. വിജയന്റെ നേതൃത്വത്തിൽ ചിന്നക്കടയിലും റൂറൽ പൊലീസ് മേധാവി കെ.ബി. രവിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ചന്തമുക്ക്, പുലമൺ ജംഗ്‌ഷൻ, പുത്തൂർ മുക്ക്, കുളക്കട, ഏനാത്ത് എന്നിവിടങ്ങളിലും അഡീഷണൽ ജില്ലാ പൊലീസ് മേധാവി എസ്. ബിജുമോന്റെ നേതൃത്വത്തിൽ അതിർത്തി മേഖലകളിലും പരിശോധന നടത്തി.
പിക്കറ്റ് പോസ്റ്റുകൾ: 100
പട്രോളിംഗ് വാഹനങ്ങൾ: 140