seva

കൊല്ലം: കൊവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് സഹായങ്ങൾ ചെയ്തിരുന്ന സേവഭാരതി ഹെൽപ്പ് ഡെസ്ക് അടച്ചുപൂട്ടിയ പഞ്ചായത്ത് ഭരണാധികാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു.

അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് ഹെൽപ്പ് ഡെസ്ക് പൂട്ടിച്ചത്. നൂറുകണക്കിന് ആളുകൾക്കാണ് ഇതിലൂടെ ദിവസങ്ങളായി സഹായം എത്തിച്ചിരുന്നത്. അഞ്ച് ആംബുലൻസുകളുടെ സേവനത്തിന് പുറമേ വീടുകളിൽ ഭക്ഷ്യക്കിറ്റ് അടക്കമുള്ള സഹായം എത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം നടത്തിയ മണ്ഡലത്തിൽ സേവന പ്രവർത്തനം പാടില്ലെന്നാണ് അധികാരികളുടെ നിലപാട്. പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കാനും ആസൂത്രിത ശ്രമം നടക്കുന്നു. സേവന പ്രവർത്തനം നടത്തുന്നവരുടെ മനോവീര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു.