banyan-tree
പ്രാക്കുളം കരിശേരിൽ ക്ഷേത്രത്തിന് സമീപം കടപുഴകിയ ആൽമരം

കൊല്ലം: പ്രാക്കുളം കരിശേരിൽ ക്ഷേത്രത്തിന് സമീപം ആൽമരം കടപുഴകി വീണ് ഒരാൾക്ക് നിസാര പരിക്ക്. പ്രാക്കുളം മുക്കേൽ അഖിലിനാണ് (28) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് സംഭവം. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഖിലിന്റെ പുറത്തേക്ക് മരം പതിക്കുകയായിരുന്നു. വേഗത്തിൽ വാഹനം ഓടിച്ചുമാറ്റിയതിനാൽ നിസാര പരിക്ക് മാത്രമേ ഏറ്റുള്ളൂ. മരത്തിന്റെ ശിഖരങ്ങൾ വീണ് വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിബന്ധം നിലച്ചു. കടപ്പാക്കടയിൽ നിന്നെത്തിയ അഗ്നിശമന സേനയെത്തി മരം മുറിച്ചുനീക്കിയതിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.