കൊല്ലം: കെ.എം.എം.എൽ, മുണ്ടയ്ക്കൽ ഓക്കെ ഏജൻസീസ് എന്നിവിടങ്ങളിൽനിന്ന് ജില്ലയിലെ വിവിധ ആശുപത്രികളിലേക്കുള്ള ഓക്‌സിജൻ വിതരണം ഉറപ്പുവരുത്താൻ എക്‌സി. മജിസ്‌ട്രേറ്റുമാർക്ക് ചുമതല നൽകി. കെ.എം.എം.എല്ലിന്റെ ചുമതല കരുനാഗപ്പള്ളി എൽ.ആർ തഹസിൽദാർ ആർ.സുശീലയ്ക്കും ഓക്കെ ഏജൻസീസിന്റേത് കൊല്ലം എൽ.ആർ തഹസിൽദാർ എൻ.പി. പ്രേംലാലിനുമാണ്.