ഏരൂർ: ഭാരതീപുരം ജവഹർ ലൈബ്രറി ബാലവേദി അംഗം പ്രിയദർശിനി രണ്ട് വർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പായി ലഭിച്ച 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചു. ഭാരതീപുരം റബർ ഉത്പാദകസംഘം പതിനായിരം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. നിയുക്ത എം.എൽ.എ പി.എസ്. സുപാൽ സംഭാവനകൾ ഏറ്റുവാങ്ങി. മുൻ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. രാജീവ്, ഭാരതീപുരം റബർ ഉത്പാദകസംഘം പ്രസിഡന്റ് പ്രകാശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.