fine

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ നടക്കുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയിൽ ഇന്നലെ 10 കേസുകൾക്ക് പിഴ ചുമത്തി. ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, പൊലീസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളിലായി 199 കൊവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തി.