പുനലൂർ: കൊവിഡ് വ്യാപകമാകുന്നതിനാൽ പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ ടീമിനെ സജ്ജമാക്കുന്നു. നഗരസഭാ പരിധിയിൽ എം.ബി.ബി.എസ് പാസായവർ, റിട്ട. ഡോക്ടർമാർ, താത്പര്യമുള്ള സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, ബി.എസ് സി ജനറൽ നഴ്സിംഗ് പാസായവർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് മൊബൈൽ മെഡിക്കൽ ടീമിന് രൂപം നൽകുന്നതെന്ന് ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു. ഇവർക്ക് സൗജന്യ സേവന കാലയളവിലെ സർട്ടിഫിക്കറ്റുകളും നൽകും. നഗരസഭാ പ്രദേശങ്ങളിലെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. മൊബൈൽ മെഡിക്കൽ ടീമിൽ ചേരാൻ താത്പര്യമുള്ളവർ 9447206374, 944747088, 09946021181, 918590182715 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടണം.
38 പേർക്ക് കൊവിഡ്
പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ഇന്നലെ കൊവിഡ് പരിശോധന നടത്തിയവരിൽ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭയിലെ ചില വാർഡുകളെ കണ്ടയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഗവ. താലൂക്ക് ആശുപത്രിയിലെ പരിശോധനയിൽ ആകെ 2443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം, താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ വലിയ രോഗലക്ഷണങ്ങളില്ലാത്തവർ വീടുകളിൽത്തന്നെ ചികിത്സയിൽ കഴിയുന്നുണ്ട്.