കൊല്ലം: കൊവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നിയുക്ത എം.എൽ.എ എം. മുകേഷിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലാ ആശുപത്രിയിൽ 150 പേരും ഹോക്കി സ്റ്റേഡിയത്തിൽ 226 പേരും ചികിത്സയിലുണ്ട്. ജില്ലാ ആശുപത്രിയിൽ മാത്രം പ്രതിദിനം 11 ലക്ഷം ലിറ്റർ ഓക്സിജൻ ആവശ്യമായി വരുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാകുന്ന പുതിയ കെട്ടിടത്തിൽ 100 ഐ.സി.യു ബെഡുകൾ സജ്ജീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ജില്ലാ ആശുപത്രി കൊവിഡ് നോഡൽ ഓഫീസർ, ആർ.എം.ഒ ഡോ. അനുരൂപ്, സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ ഡോ. ബാബുലാൽ, ജില്ലാ ആശുപത്രി പി.ആർ.ഒ ഹരികൃഷ്ണൻ, ഡോ. ഹിതേഷ്, ഫിസിയോ തെറാപ്പിസ്റ്റ് രാജ തുടങ്ങിയവർ പങ്കെടുത്തു.