kunnathoor
എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ കീഴിലുള്ള യുത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച അണുനശീകരണത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ നിർവഹിക്കുന്നു

കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ കീഴിലുള്ള യുത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ അണുനശീകരണം ആരംഭിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. അജിത്ത്, സെക്രട്ടറി മനു കാർത്തിക, സൈബർ സേന ചെയർമാൻ രജനീഷ് മൈനാഗപ്പള്ളി, എക്സിക്യുട്ടീവ് അംഗം ആർ. രാജീവ്‌ എന്നിവർ പങ്കെടുത്തു.