kunnathoor
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.എം. സെയ്ദ് നിർവഹിക്കുന്നു

കുന്നത്തൂർ: കൊവിഡ് രോഗികൾക്ക് ആശ്വാസമായി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിബാബു, ക്ഷേമകാര്യ ചെയർപേഴ്സൺ ഷീബാ സിജു, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് തരകൻ, ബിന്ദു മോഹൻ, സജിമോൻ, ബിജുകുമാർ, അജി ശ്രീക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി മധു, നോഡൽ ഓഫീസർ ഇസ്മായിൽ, സജി എന്നിവർ പങ്കെടുത്തു.