c

തഴവ: കുലശേഖരപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം കടത്തൂർ ചക്കാലയിൽ പടീറ്റതിൽ ശ്രീധരന്റെ ഭാര്യ കനക മരിച്ചതോടെ രണ്ടാം ഘട്ട രോഗവ്യാപനത്തിൽ പഞ്ചായത്തിലെ മരണ സംഖ്യ പതിനഞ്ചായി. കഴിഞ്ഞ ദിവസം പുതുതായി നൂറ്റിയഞ്ച് പേർക്കാണ് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രോഗബാധിതരുടെ എണ്ണം എണ്ണൂറായി.