ചാത്തന്നൂർ: ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും എത്തിക്സ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 'ഗുരുകുലം' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സമ്മർ ഓൺലൈൻ യോഗാ ക്ലാസ് ആരംഭിച്ചു. കൊവിഡ് കാലത്ത് വിദ്യാർത്ഥികളിൽ മാനസികവും ശാരീരികവുമായ കരുത്ത് പകരാൻ ലക്ഷ്യമിട്ടാണ് ക്ളാസ് സംഘടിപ്പിക്കുന്നത്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 6.30ന് സൂം പ്ളാറ്റ്ഫോമിലാണ് ക്ളാസ് നടക്കുക.

ഓൺലൈൻ യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രൊഫ. ടി.വി. നിഷ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി സൂഫിയ നന്ദിയും പറഞ്ഞു. മനോജ് അമ്പാടി ക്ളാസുകൾക്ക് നേതൃത്വം നൽകും.