hottel
പൂയപ്പളളി പഞ്ചായത്തിലെ മരുതമൺപള്ളിയിൽ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജെസി റോയി നിർവഹിക്കുന്നു

ഓയൂർ: പൂയപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മരുതമൺപള്ളിയിൽ വിശപ്പ് രഹിതകേരളം പദ്ധതിയുടെ ഭാഗമായി ജനകീയഹോട്ടൽ പ്രവർത്തനമാരംഭിച്ചു. ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി നിർവഹിച്ചു പ്രദേശത്തെ ആദ്യ ജനകീയ ഹോട്ടലാണിത്. ലോക്ഡൗൺ ആരംഭിച്ചതിനാൽ തുടക്കത്തിൽ പാഴ്സൽ സർവീസ് മാത്രമാണ് നടത്തുക. പാഴ്സൽ ഒന്നിന് 25 രൂപയാണ് വില. ലോക്ക്ഡൗൺ പിൻവലിക്കുന്നതോടെ കടയിലിരുന്ന് കഴിക്കാൻ നൽകുന്ന ഊണിന് 20 രൂപയ്ക്ക് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

പൂയപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പാക്കുന്നത്. പൂയപ്പള്ളി പഞ്ചായത്ത് സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ശക്തി, കീർത്തി എന്നീ കുടുംബശ്രീ യൂണിറ്റുകളിലെ അഞ്ച് പേരടങ്ങുന്ന സംരംഭക ഗ്രൂപ്പിനാണ് ഹോട്ടൽ നടത്തിപ്പിന്റെ ചുമതല. പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ്, വൈസ് പ്രസിഡന്റ് എം. വിശ്വനാഥപിള്ള, സി.ഡി.എസ് ചെയർപേഴ്സൺ സുധർമ്മ സത്യൻ, ബ്ലോക്ക് അംഗം ബി. ബിന്ദു, സ്ഥിരംസമിതി അംഗങ്ങളായ ടി.ബി. ജയൻ, ജയാ രാജേന്ദ്രൻ, വാർഡംഗങ്ങളായ അന്നമ്മാബേബി, ജി. ഉദയകുമാർ, ടി.എസ്. ആതിര, വി. സരിത, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. പത്മകുമാർ, മുൻ ബ്ലോക്ക് മെമ്പർ വൈ. രാജൻ, സി.ഡി.എസ് വൈസ്ചെയർപേഴ്സൺ പ്രഭാബാബു, അക്കൗണ്ടന്റ് രജനിബാബു, സി.ഡി.എസ് അംഗം ശ്യാമള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.