അഞ്ചൽ: വയോധികനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇടമുളയ്ക്കൽ സൊസൈറ്റി മുക്കിൽ ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ഇതുവഴിയെത്തിയ നാട്ടുകാർ ഇദ്ദേഹത്തെ കണ്ടത്. ഉടൻ പഞ്ചായത്തംഗത്തെയും ആരോഗ്യ വകുപ്പിനെയും പൊലീസിനേയും വിവരമറിയിച്ചു. പുതിയ വെള്ളത്തുണിയുടുപ്പിച്ച നിലയിലായിരുന്ന വയോധികന് എഴുപതിലധികം വയസ് വരും. സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടുന്നതിനാൽ പറയുന്നതൊന്നും വ്യക്തമല്ല. അഞ്ചൽ പൊലീസെത്തി ഇദ്ദേഹത്തെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.