ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. താലൂക്കിലെ ഏഴു പഞ്ചായത്തുകളിൽ മൈനാഗപ്പള്ളിയിൽ 333 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിനെ നേരത്തെ കണ്ടയിൻമെന്റ് സോണാക്കിയിരുന്നു. പടിഞ്ഞാറേ കല്ലടയിലെ 12-ാം വാർഡിലും പോരുവഴി പഞ്ചായത്തിലെ മൂന്നാം വാർഡിലും കണ്ടയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ തുടരുകയാണ്. രോഗികളുടെ എണ്ണം പഞ്ചായത്ത് തലത്തിൽ. ശാസ്താംകോട്ട : 131, മൈനാഗപ്പള്ളി :333, പോരുവഴി - 99, ശൂരനാട് വടക്ക് - 173, കുന്നത്തൂർ - 61 പടിഞ്ഞാറേ കല്ലട - 83, ശൂരനാട് സൗത്ത് - 167.