പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറയിൽ കഴുതുരുട്ടി - അമ്പനാട് പാതയോരത്ത് പട്ടാപ്പകൽ കാട്ടാനക്കൂട്ടമിറങ്ങിയതോടെ തോട്ടം തൊഴിലാളികൾ ഭീതിയിൽ. വാഹനങ്ങളിൽ എത്തിയ തോട്ടം തൊഴിലാളികളാണ് അഞ്ച് കാട്ടാനകൾ കൂട്ടംകൂടി പാതയോരത്ത് നിൽക്കുന്നത് കണ്ടത്. സമീപത്തെ വനത്തിൽ നിന്ന് കൂട്ടമായി കാട്ടാനകൾ ഇറങ്ങുന്നതോടെ തോട്ടം തൊഴിലാളികൾ ടാപ്പിംഗിന് ഇറങ്ങാൻ ഭയപ്പെടുകയാണ്.