c

ഏരൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വൻതോതിൽ വ്യാജമദ്യം നിർമ്മിക്കാനായി തയ്യാറാക്കിയ 800 ലിറ്ററോളം വരുന്ന കോടശേഖരം ഏരൂർ പൊലീസ് പിടികൂടി നശിപ്പിച്ചു. ഏരൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുഞ്ചിരിമുക്കിന് സമീപം പൂട്ടിക്കിടക്കുന്ന ഫാം പരിസരത്തുനിന്ന് കോടശേഖരം കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ തുളസീധരൻ, ഗ്രേഡ് എസ്.ഐ സാജു, എ.എസ്.ഐ കിഷോർ, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, അജികുമാർ, ഹോം ഗാർഡ് ജയകുമാർ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.