covid

 കൊവിഡ് പ്രതിരോധം ശക്തമാക്കി

കൊല്ലം: കൊവിഡ് പ്രതിരോധം ശക്തമാക്കാൻ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ തീരുമാനിച്ചു. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി നടത്തിയ യോഗത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം വിപുലപ്പെടുത്താനും കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഭക്ഷണശാലകൾ അടിയന്തരമായി ആരംഭിക്കാനും വിവിധ തദ്ദേശസ്ഥാപനങ്ങൾ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും സ്റ്റെപ്പ് ഡൗൺ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ട്.

പൊലീസ് നിരത്തിൽ കർശന നിലപാടാണ് സ്വീകരിക്കുന്നത്. ഇടറോഡുകൾ അടച്ച് മെയിൻ റോഡുകളിലൂടെ മാത്രമാണ് അത്യാവശ്യ യാത്രകൾ അനുവദിക്കുന്നത്. കാരണമില്ലാതെ പുറത്തിറങ്ങുന്നവരെ പിഴ അടപ്പിച്ച് താക്കീത് നൽകിയാണ് വിട്ടയയ്ക്കുന്നത്. വാഹനങ്ങൾ പിടിച്ചെടുക്കുന്നുണ്ട്. വീണ്ടും നിയന്ത്രണ ലംഘനമുണ്ടായാൽ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്റെ നീക്കം.

 ചെയിനഴിക്കാൻ നിയന്ത്രണങ്ങൾ

 കൊല്ലം കോർപ്പറേഷൻ


1. ഡോക്ടറുടെ സേവനത്തോടെ 24 മണിക്കൂറും കൺട്രോൾ റൂം

2. ദിവസവും മേയറുടെ അദ്ധ്യക്ഷതയിൽ കൊവിഡ് സ്റ്റിയറിംഗ് കമ്മിറ്റി
3. റാപ്പിഡ് റെസ്പോൺസ് ടീം വിപുലമാക്കി

4. മെഡിക്കൽ വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവരുടെ സേവനം ഉറപ്പാക്കി

 കൊട്ടാരക്കര


1. കുടുംബശ്രീ ജനകീയ ഭക്ഷണശാല ആരംഭിച്ചു
2. അടിയന്തര സാഹചര്യത്തിന് രണ്ട് ആംബുലൻസ്, ഒരു ഓട്ടോ, ടാക്‌സികൾ
3. എല്ലാ വാർഡുകളിലും മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം

 പുനലൂർ


1. താലൂക്ക് ആശുപത്രി, കെ.ജി ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സി.എഫ്.എൽ.ടി.സി സജ്ജം

2. ആകെ 150 കിടക്കകൾ
3. താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിക്കും

 പരവൂർ


1. കൊച്ചാലുംമൂട് പകൽവീട്ടിൽ 70 കിടക്കകളുള്ള ഡോമിസിലിയറി കെയർ സെന്റർ

2. ആംബുലൻസ് സൗകര്യം
3. ജാഗ്രതാസമിതി, കൊവിഡ് വാർ റൂം, ഹെൽപ്പ് ഡെസ്ക് പ്രവർത്തനം

 ബ്ലോക്ക് പഞ്ചായത്ത് തലം

1. മുഖത്തല നെടുമ്പനയിലെ സി.എഫ്.എൽ.ടി.സിയിൽ 50 ഓക്സിജൻ കിടക്കകൾ ഉടൻ
2. അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസിൽ 50 കിടക്കകളുള്ള സി.എഫ്.എൽ.ടി.സി
3. ചടയമംഗലം എൻ.എസ്.എസ് കോളേജിൽ 50 കിടക്കകളുള്ള ഡോമിസിലിയറി സി.എഫ്.എൽ.ടി.സി ആരംഭിക്കും
4. ഇത്തിക്കരയിലും ചിറ്റുമലയിലും 50 കിടക്കകൾ വീതമുള്ള സ്റ്റെപ്പ് ഡൗൺ സി.എഫ്.എൽ.ടി.സികൾ ഇന്ന് പ്രവർത്തനം ആരംഭിക്കും

5. ശാസ്‌താംകോട്ട ബിഷപ്പ് എൻജിനിയറിംഗ് ഹോസ്റ്റലിൽ 120 കിടക്കകളുള്ള സ്റ്റെപ്പ് ഡൗൺ സി.എഫ്.എൽ.ടി.സി ആരംഭിച്ചു
6. ഓച്ചിറ കുലശേഖരപുരത്ത് ഡൊമിസിലിയറി കെയർ സെന്റർ

7. വിവിധ ഹോസ്റ്റലുകളിൽ 100 കിടക്കകളുള്ള കൊവിഡ് ചികിത്സാകേന്ദ്രം
8. പത്തനാപുരത്ത് 250 കിടക്കകളുള്ള സി.എഫ്.എൽ.ടി.സി സജ്ജം